Moolammattam

കേരള കോണ്‍ഗ്രസ് എം സംസ്‌കാര വേദിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിക്കും

മൂലമറ്റം: കേരള കോണ്‍ഗ്രസ് എം സംസ്‌കാര വേദിയുടെ ആഭിമുഖ്യത്തില്‍ കോട്ടയത്ത് ഗാന്ധിജയന്തി ആഘോഷിക്കും.ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ നേതൃസമ്മേളനം ചേരും. തുടര്‍ന്ന് നടക്കുന്ന കവിയരങ്ങ് ഡോ. എ.കെ. അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്യും.മൂന്നിന് നടക്കുന്ന സെമിനാറില്‍ ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ സ്റ്റീഫന്‍ ജോര്‍ജ് പ്രബന്ധം അവതരിപ്പിക്കും. മന്ത്രി വി.എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. സംസ്‌കാര വേദി പ്രസിഡന്റ് ഡോ.വര്‍ഗീസ് പേരയില്‍ അധ്യക്ഷത വഹിക്കും. അന്തര്‍ദേശീയ തലത്തില്‍ നടത്തിയ ഗാന്ധി ക്വിസ് മത്സര വിജയികള്‍ക്ക് തോമസ് ചാഴികാടന്‍ എംപി സമ്മാനദാനം നിര്‍വഹിക്കും. ഫാ. റോയി തോട്ടത്തിന്റെ ചിത്രപ്രദര്‍ശനവും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി കണ്‍വീനര്‍ റോയ് ജെ. കല്ലറങ്ങാട്ട് അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!