Thodupuzha

മുണ്ടേക്കല്ല് സിവില്‍ സ്റ്റേഷന്‍ നിര്‍മ്മാണം  ഉടന്‍ ആരംഭിക്കണം: കേരളാ കോണ്‍ഗ്രസ്

തൊടുപുഴ : സിവില്‍ സ്റ്റേഷന്‍ മൂന്നാം അനക്‌സിന്റെ നിര്‍മ്മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു എങ്കിലും അതിന്റെ തുടര്‍ നടപടികള്‍ക്ക് താമസം നേരിട്ടിരിക്കുന്നതിന് ഉടന്‍ പരിഹാരം കണ്ടെത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് തൊടുപുഴ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രൊഫ. എം.ജെ.ജേക്കബ്ബിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ആയി ഫിലിപ്പ് ചേരിയിലിനെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്മാരായി ഷൈന്‍ സിറിയക്, പാപ്പച്ചന്‍ ആനച്ചാലില്‍ സെക്രട്ടറിമാരായി. ബോബു ആന്റണി, രാജു കല്ലിങ്കല്‍, സി.ജി ബാബു, സോണിലാല്‍ എന്നിവരെയും തിരഞ്ഞെടുത്തു. യോഗത്തില്‍ അഡ്. ജോസഫ് ജോണ്‍, അഡ്വ. ജോസി ജേക്കബ്, ബ്ലെയിസ് ജി. വാഴയില്‍, മേരി ആന്റണി, മെജോ കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!