Thodupuzha

ഭൂപ്രശ്നങ്ങള്‍ ഉന്നയിച്ച് ജില്ലയില്‍ കോണ്‍ഗ്രസ് സമരത്തിലേക്ക്

തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉള്‍പ്പെടയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി.മാത്യു  പറഞ്ഞു. ഭൂപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളപ്പിറവി ദിനത്തില്‍ പ്രതിഷേധ പരിപാടികള്‍ തുടങ്ങും. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ ജില്ലയിലെ വില്ലേജ് ഓഫീസുകലിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും.

നവംബര്‍ എട്ടിന് കളക്ട്രറ്റ് മാര്‍ച്ചും, നവംബര്‍ 20 മുതല്‍ ജില്ലയിലെ 10 ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റികളുടെ നേതൃത്വത്തില്‍ സമരപ്രചരണ വാഹന ജാഥയും നടക്കും. ഡിസംബറില്‍ ഡി.സി.സിയുടെ നേതൃത്വത്തില്‍ നെടുംകണ്ടത്ത് കര്‍ഷകരുടെ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും. എന്നിട്ടും പരിഹാരമുണ്ടായില്ലെങ്കില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയുക, ജനവാസമേഖലകളും കൃഷി ഭൂമിയും ബഫര്‍ സോണിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കുക, വ്യാപാര സ്ഥാപനങ്ങള്‍ക്കും, പത്തുചെയിന്‍ മേഖലയിലും, ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും പട്ടയം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തര്‍ക്കമാണ് ജില്ലയിലെ ഭുപ്രശ്നങ്ങളെ രൂക്ഷമാക്കിയത്. പിണറായി സര്‍ക്കാര്‍ വന്നതിന് ശേഷം 10 ജനവിരുദ്ധ ഉത്തരവുകള്‍ ജില്ലയില്‍ അടിച്ചേല്‍പ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!