Thodupuzha

ന്യൂമാന്‍ കോളേജില്‍ അന്തര്‍ദേശീയ കോണ്‍ഫറന്‍സിന് സമാപനം

തൊടുപുഴ: ന്യൂമാന്‍ കോളേജ് സ്‌ട്രൈഡ് ഗവേഷണ പദ്ധതിയുടെയും ചരിത്രവിഭാഗത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘മനുഷ്യന്‍, പ്രകൃതി, സുസ്ഥിരത: പാരിസ്ഥിതിക വീക്ഷണം’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു സമാപനമായി. ജൈവവവൈവിധ്യ സംരക്ഷണം, കാലാവസ്ഥ വ്യതിയാനം, പശ്ചിമഘട്ട മേഖലയിലെ സാമ്ബത്തിക വിനിമയങ്ങള്‍, ആദിവാസി ഗോത്ര വിഭാഗങ്ങളുടെ അതിജീവനം തുടങ്ങി നിരവധി വിഷയങ്ങളില്‍ അധ്യാപകരും ഗവേഷകരും വിദ്യാര്‍ത്ഥികളും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. സമാപനത്തോടനുബന്ധിച്ചു പശ്ചിമഘട്ട മേഖലയിലെ കര്‍ഷകരും സാമൂഹിക പാരിസ്ഥിതിക പ്രവര്‍ത്തകരും പങ്കെടുത്തുകൊണ്ടുള്ള സംവാദം നടന്നു. പ്രോജക്‌ട് കോ- ഓര്‍ഡിനേറ്ററും സാമ്ബത്തികശാസ്ത്ര വിഭാഗത്തിന്റെ മേധാവിയുമായ ഡോ. ജെന്നി കെ അലക്‌സ്, പ്രോഗാം കോര്‍ഡിനേറ്ററും ചരിത്രവിഭാഗത്തിന്റെ മേധാവിയുമായ ഡോ.കൃഷ്ണകുമാര്‍ എം.വി, കോര്‍ കമ്മിറ്റി അംഗങ്ങളായ സേവ്യര്‍ കുര്യന്‍ പി, ബാനി ജോയി, ഡോ. ജിതിന്‍ ജോയി, ബീന ദീപ്തി ലൂയിസ്, നോബിള്‍ സി. കുര്യന്‍, ഡോ. അഞ്ജു ലിസ് കുര്യന്‍, ഡോ. മാനുവല്‍ തോമസ്, രതീഷ് ഇ.ആര്‍, ജെറിന്‍ ജോസ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!