Thodupuzha

പാഠപുസ്തകങ്ങള്‍ ലഭിച്ചില്ല, അധ്യയനം പ്രതിസന്ധിയില്‍: കെ.പി.എസ്.ടി.എ

തൊടുപുഴ: പാദവാര്‍ഷിക പരീക്ഷ കഴിഞ്ഞ് സ്‌കൂള്‍ തുറന്ന് ഒരു മാസം കഴിഞ്ഞിട്ടും രണ്ടാം ഭാഗം പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്താത്തതിനാല്‍ അധ്യയനം താളം തെറ്റുന്നതായി കെ.പി.എസ്.ടി.എ. രണ്ടാം പാദത്തില്‍ സ്‌കൂള്‍ തലം മുതല്‍ കലാ, ശാസ്ത്ര , കായിക മേളകള്‍ നടക്കുന്നതിനാല്‍ പാഠപുസ്തകം ലഭിക്കാന്‍ ഇപ്പോള്‍ നേരിടുന്ന കാലതാമസം വിദ്യാലയങ്ങളില്‍ നടക്കുന്ന അധ്യയനത്തിന് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നതാണെന്ന് ജില്ലാ കമ്മിറ്റി യോഗം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് പി.എം നാസറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് വി.എം ഫലിപ്പച്ചന്‍ ഉദ്്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി വി.ഡി എബ്രഹാം , ജില്ലാ സെക്രട്ടറി സജി ടി. ജോസ് , മുഹമ്മദ് ഫൈസല്‍ ,ജോളി മുരിങ്ങമറ്റം , ബിജോയി മാത്യു ,എം.വി ജോര്‍ജുകുട്ടി , കെ. രാജന്‍ , ജോയി ആന്‍ഡ്രൂസ് , അജീഷ് കുമാര്‍ ടി.ബി , ഷിന്റോ ജോര്‍ജ് , അനീഷ് ജോര്‍ജ് , സുനില്‍ ടി. തോമസ് , സിബി കെ ജോര്‍ജ് , രാജിമോന്‍ ഗോവിന്ദ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!