Thodupuzha

കെ എസ് യു വിദ്യാഭ്യാസ ബന്ദ് പൂർണ്ണം

തൊടുപുഴ:  ഉന്നത വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണം ആവശ്യപ്പെട്ട് കെഎസ്‌യു സംസ്ഥാന സമിതി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ നടന്ന പൊലീസ് അക്രമത്തിലും, പ്രവര്‍ത്തകരെ അകാരണമായി ജയിലില്‍ അടച്ചതിലും പ്രതിഷേധിച്ച്‌ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിച്ചു. ബന്ദിന്റെ ഭാഗമായി തൊടുപുഴയില്‍ മുഴുവന്‍ കലാലയങ്ങളിലും സമ്പൂർണ്ണ വിദ്യാഭ്യാസ ബന്ദ് ആചരിച്ചു. തൊടുപുഴയിലെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്‍പ്പെടെ മുഴുവന്‍ കലാലയങ്ങളും പരിപൂര്‍ണ്ണമായി പഠിപ്പു മുടക്കി. കെ.എസ്‌.യു നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും സംഘടിപ്പിച്ചു. വിദ്യാഭ്യാസ ബന്ദിനും അതിനോടനുബന്ധിച്ച പ്രതിഷേധ പ്രകടനത്തിനും നിയോജകമണ്ഡലം പ്രസിഡന്റ് അസ് ലം ഓലിക്കന്‍ അധ്യക്ഷത വഹിച്ചു, വിദ്യാഭ്യാസ ബന്ദ് കോപ്പറേറ്റീവ് ലോ കോളേജില്‍ കെഎസ്‌യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു, കെഎസ്‌യു സംസ്ഥാന സെക്രട്ടറി മാത്യു കെ ജോണ്‍ പ്രസ൦ഗിച്ചു. പ്രതിഷേധ പ്രകടനം തൊടുപുഴയില്‍ ജോസുകുട്ടി ജോസഫ് ഉദ്ഘാടനം ചെയ്തു. അല്‍ത്താഫ് സുധീര്‍, ഗുണശേഖരന്‍ രാജന്‍, ഫസല്‍ അബ്ബാസ്, മുഹമ്മദ് മത്തനാട്, ആര്യ ലക്ഷ്മി, ജിന്‍ഷാ മോള്‍, മെല്‍വിന്‍ ബേബി, ഫവാസ് പി അസീസ്, അഭിലാഷ് വാലിന്മേല്‍, സിനാന്‍ മുഹമ്മദ് അബിന്‍സ്, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!