Thodupuzha

കെ.എസ്.ആര്‍.ടി.സി പൊതുമേഖലയില്‍ നിലനിര്‍ത്തുക: ടി.യു.സി.ഐ

തൊടുപുഴ:കെ.എസ്.ആര്‍.ടി.സി സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കുക, 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കരുത്, കെ.എസ്.ആര്‍.ടി.സി പൊതുമേഖലയില്‍ നിലനിര്‍ത്തുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ട്രേഡ് യൂണിയന്‍ സെന്റര്‍ ഓഫ് ഇന്ത്യ(ടി.യു.സി.ഐ) ഇടുക്കി മുതല്‍ തിരുവനന്തപുരം വരെ നടത്തുന്ന തെക്കന്‍ മേഖല ജാഥ തൊടുപുഴയില്‍ നിന്നും ആരംഭിച്ചു. തൊടുപുഴ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നും ആരംഭിച്ച ജാഥ ടി.യു.സി.ഐ. സംസ്ഥാന സെക്രട്ടറി അഡ്വ. ടി.ബി.മിനി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബാബു മഞ്ഞള്ളൂര്‍ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റന്‍ ടി.യു.സി.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ഐ. ജോസഫിന് ജില്ലാ കമ്മറ്റിക്ക് വേണ്ടി ജില്ലാ സെക്രട്ടറി കെ.എ.സദാശിവന്‍, തോട്ടം തൊഴിലാളി യൂണിയന് വേണ്ടി വി.സി.സണ്ണി, നിര്‍മ്മാണ തൊഴിലാളി യൂണിയന് വേണ്ടി ജോര്‍ജ്ജ് തണ്ടെല്‍ എന്നിവര്‍ സ്വീകരണം നല്‍കി. യോഗത്തില്‍ യുവജനവേദി സംസ്ഥാന പ്രസിഡന്റ് സച്ചിന്‍ കെ. ടോമി, ടി.യു.സി.ഐ ജില്ലാ സെക്രട്ടറി കെ.എ. സദാശിവന്‍ ജില്ലാ കമ്മറ്റി അംഗം ജോര്‍ജ് തണ്ടേല്‍, ജാഥാ വൈസ് ക്യാപ്റ്റന്മാരായ – ബാബു മഞ്ഞള്ളൂര്‍, സി.ജെ. സുരേഷ് ശര്‍മ്മ മാനേജര്‍ – പി. ജയപ്രകാശ്, സി.എസ്. രാജു, കെ.എ. സദാശിവന്‍, പി. രാജീവ്, ബി. രാജഗോപാല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!