Thodupuzha

കെ.എസ്.എസ്.പി.യു  വയോജനദിനാചരണം നടത്തി

തൊടുപുഴ:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തൊടുപുഴ ടൗണ്‍ ,തൊടുപുഴ ബ്ലോക്കു കമ്മിറ്റികള്‍ വയോജനദിനാചരണം നടത്തി. ജില്ലാ സെക്രട്ടറി എ.എന്‍.ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു.തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് ജോസഫ് മൂലശേരി അധ്യക്ഷത വഹിച്ചു. വയോജന സംരക്ഷണ നിയമം എന്ന വിഷയത്തില്‍ അഡ്വ. ജി. പ്രേംനാഥ് ക്ലാസ് എടുത്തു. ജില്ലാ ട്രഷറര്‍ ടി. ചെല്ലപ്പന്‍, ജോയിന്റ് സെക്രട്ടറി എന്‍.പി. പ്രഭാകരന്‍ നായര്‍ , വൈസ് പ്രസിഡന്റ് എം.ജെ. മേരി , കെ.എം. തോമസ്, എ.എന്‍. മുകുന്ദ ദാസ്, എം.എം. ഇമ്മാനുവല്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!