Thodupuzha

കെ.എസ്.എസ്.പി.യു ജില്ലാ വനിതാ സബ് കമ്മിറ്റി പ്രകടനവും യോഗവും നടത്തി

തൊടുപുഴ:കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാ വനിതാ സബ് കമ്മിറ്റി തൊടുപുഴയില്‍ പ്രകടനവും യോഗവും നടത്തി. വിലക്കയറ്റം തടയുക, വനിതാ സംവരണ ബില്‍ പാസാക്കുക, ലഹരിമുക്ത കേരളത്തിനായി അണിചേരുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നടത്തിയ പ്രകടനം പെന്‍ഷന്‍ ഭവനില്‍ നിന്ന് ആരംഭിച്ച് സിവില്‍ സ്റ്റേഷന് മുന്നില്‍ സമാപിച്ചു. തുടര്‍ന്ന് ചേര്‍ന്ന യോഗം കെ.ജി.എന്‍.എ. മുന്‍ സംസ്ഥാന കമ്മിറ്റിയംഗം പി.ആര്‍.പുഷ്പവല്ലി ഉദ്ഘാടനം ചെയ്തു. ജില്ലാ കണ്‍വീനര്‍ എം.ജെ. മേരി അധ്യക്ഷത വഹിച്ചു. വി.എന്‍.ജലജകുമാരി, പി.ഒ.മേരി, എ.ഇ. നുസൈഫ, മേരി ജോസഫ് , കെ.പി. റോസക്കുട്ടി , ലീലാമ്മ വറുഗീസ് , എം.എസ്. സൂസമ്മ, മോളികുട്ടി മാത്യു എന്നിവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!