Vannappuram

കെ.എസ്.എസ്.പി.യു വണ്ണപ്പുറം യൂണിറ്റ് കുടുംബമേള സംഘടിപ്പിച്ചു

വണ്ണപ്പുറം : കെ.എസ്.എസ്.പി.യുവണ്ണപ്പുറം യൂണിറ്റ് കുടുംബമേള സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡന്റ് ടി.കെ. ശിവപ്രസാദിന്റെ അധ്യക്ഷതയില്‍ വണ്ണപ്പുറം മാര്‍ഗ്രിഗോറിയോസ് യാക്കോബായ പള്ളി ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബമേളയുടെ ഉദ്ഘാടനം വണ്ണപ്പുറം പഞ്ചായത്ത് വികസനസമിതി ചെയര്‍മാന്‍ രാജീവ് ഭാസ്‌ക്കര്‍ നിര്‍വ്വഹിച്ചു.കെ.എസ്.എസ്.പി.യു. ജില്ലാവൈസ് പ്രസിഡന്റ് വി.വി.ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി. ലഹരി ഉപയോഗം കുട്ടികളില്‍ എന്ന വിഷയത്തില്‍ റിട്ട.എക്സൈസ് ഇന്‍സ്പെക്ടര്‍ ഷിബു മാത്യുവും ജീവിതശൈലീ രോഗങ്ങളും നിവാരണമാര്‍ഗങ്ങളും എന്ന വിഷയത്തില്‍ യോഗാ ട്രെയിനര്‍ ബിജുവും ക്ലാസെടുത്തു. കുടുംബമേളയില്‍ മുതിര്‍ന്ന സംഘടനാ പ്രവര്‍ത്തകരായ കെ.ആര്‍.ശങ്കരന്‍, വി.കെ.ഷണ്‍മുഖന്‍ എന്നിവരെയും എസ്.എസ്.എല്‍.സി.പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടിയ അതുല്‍ ജോര്‍ജിനെയും ആദരിച്ചു.കെട്ടിടനിര്‍മ്മാണ ഫണ്ടിന്റെ ഉദ്ഘാടനം ട്രഷറര്‍ ഒ.എം.പൗലോസിന് ആദ്യഗഡു കൈമാറി നിര്‍വ്വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി എം.ജെ.ലില്ലി, യൂണിറ്റ് രക്ഷാധികാരി കെ.ആര്‍.പ്രഭാകരന്‍ നായര്‍, യൂണിറ്റ് സെക്രട്ടറി ജോര്‍ജ്ജ് ടി.സി, യൂണിറ്റ് വനിതാ സബ് കമ്മറ്റി കണ്‍വീനര്‍ പി.ആര്‍.സലോമി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!