Thodupuzha

നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം

തൊടുപുഴ: പുറപ്പുഴ ബൈപ്പാസിന് സമീപം നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം. മിഠായിയുമായി തമിഴ്നാട്ടിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് പോവുകയായിരുന്ന ലോറിയാണ് ഇന്ന് 3. 30 ഓടെ നെല്ലാപ്പാറ വളവിൽ നിയന്ത്രണം വിട്ടു മറിഞ്ഞത്. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. കരിങ്കുന്നം പോലീസിന്റെ നേതൃത്വത്തിൽ അഞ്ചരയോടെ ക്രയിൻ എത്തിച്ച് ലോറി മാറ്റി ഗതാഗതം പൂർണമായും പുനസ്ഥാപിച്ചു. അപകടത്തിൽ ലോറിയിൽ നിന്നും റോഡിലേക്ക് ഡീസൽ ചോർന്നത് പരിഭ്രാന്തി സൃഷ്ടിച്ചതോടെ തൊടുപുഴ ഫയർഫോഴ്സ് സംഭവ സ്ഥലത്ത് എത്തി റോഡിൽ വീണ ഡീസൽ നീക്കം ചെയ്തു

Related Articles

Back to top button
error: Content is protected !!