Thodupuzha

മദ്ഹ് റസൂല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു

തൊടുപുഴ: നീതി നീങ്ങുന്ന ലോകം, നീതി നിറഞ്ഞ തിരുനബി എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ മദ്ഹ് റസൂല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചു. കാരിക്കോട് നൈനാര്‍ മസ്ജിദ് ഓഡിറ്റോറിയത്തില്‍ പ്രവാചക പ്രകീര്‍ത്തന സദസോടെയാണ് പരിപാടിക്ക് തുടക്കമായത്. തുടര്‍ന്ന് എസ്.കെ.എസ്.എസ്.എഫ് ഇടുക്കി ജില്ലാ പ്രസിഡന്റ് മുഹമ്മദ് റഫീഖ് ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സയ്യിദ് സൈഫുദ്ദീന്‍ തങ്ങള്‍ ഫൈസി അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സി.എ. ഹൈദര്‍ ഉസ്താദ് കുന്നം പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. തിരുനക്കര മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മഅ്മുന്‍ ഹുദവി വണ്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തി. കെ.ഇ.മുഹമ്മദ് മുസ്ലിയാര്‍, ഹാഫിസ് നൗഫല്‍ കൗസരി, എം.എസ്. അബ്ദുല്‍ കബീര്‍ റഷാദി, അബ്ദുല്‍ ജലീല്‍ ഫൈസി, പി.ഇ. മുഹമ്മദ് ഫൈസി, മുഹമ്മദ് ഹനീഫ് കാശിഫി, മുഹമ്മദ് ഹാഷിം ബാഖവി, എ.എച്ച് ഷാജഹാന്‍ മൗലവി, അബ്ദുറഹ്‌മാന്‍ സഅദി, നാസറുദ്ദിന്‍ മൗലവി ഒടിയപാറ, അബ്ദുല്‍ കരീം മൗലവി, പി.എസ്.സുബൈര്‍, കെ.ബി.അബ്ദുല്‍ അസീസ്, പി.എസ്.മുഹമ്മദ്, അബ്ദുറഹ്‌മാന്‍ പുഴക്കര, പി.ഇ. ഹുസൈന്‍, പി.എ. ബഷീര്‍, അബ്ദുല്‍ കബീര്‍ മൗലവി, അന്‍സാര്‍ എഴല്ലൂര്‍ , ഡോ. കെ.എം. അന്‍വര്‍ തുടങ്ങിയ തുടങ്ങിയവർ പ്രസ൦ഗിച്ചു.

Related Articles

Back to top button
error: Content is protected !!