Thodupuzha

മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് കെട്ടിടം തുറക്കണം: കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍

തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് കെട്ടിടം പണി പൂര്‍ത്തിയാക്കിയിട്ട് ഒന്നര വര്‍ഷം കഴിഞ്ഞിട്ടും അത് ഉപയോഗത്തിനായി തുറന്ന് കൊടുക്കാത്തത് നഗരസഭ ഭരണസമിതിയുടേയും ഉദ്യോഗസ്ഥരുടെയും കെടുകാര്യസ്ഥത മൂലമാണെന്നും കോടിക്കണക്കിന് രൂപയാണ് ഇത് മൂലം നഗരസഭക്ക് നഷ്ടമായിട്ടുള്ളതെന്നും നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍ അഡ്വ. ജോസഫ് ജോണ്‍ ആരോപിച്ചു. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് കോംപ്ലക്‌സിന് ഒന്നും രണ്ടും നിലകളില്‍ 42 മുറികള്‍ വീതവും മൂന്നാം നിലയില്‍ ഓഫീസ് സൗകര്യത്തിനുള്ള സംവിധാനങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഒന്നാം നിലയില്‍ ഒരു മുറിക്ക് 15 ലക്ഷം രൂപ ഡെപ്പോസിറ്റും, 15,000 രൂപ വാടകയുമാണ് നഗരസഭാ കൗണ്‍സില്‍ നിശ്ചയിച്ചത്. രണ്ടാം നിലക്ക് 3 ലക്ഷം ഡെപ്പോസിറ്റും, 7000 രൂപ വാടകയുമാണ്.

 

ഇത് അനുസരിച്ച്‌ ഒരു വര്‍ഷം നഗരസഭക്ക് ഒന്നും രണ്ടും നിലകളില്‍ നിന്ന് തന്നെ ഒരു കോടി രൂപയോളം വാടക ഇനത്തില്‍ ലഭിക്കേണ്ടതാണ്. ഏതാനം കടമുറികള്‍ ലേലം ചെയ്‌തെങ്കിലും കറന്റോ വെള്ളമോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് അവിടെ ഒന്നും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. ഡിപ്പോസിറ്റ് ഇനത്തില്‍ തന്നെ 2 നിലകളില്‍ നിന്ന് 7.5 കോടി രൂപ ലഭിക്കേണ്ടതാണ്. അതിന്റെ ന്യായമായ പലിശ കൂടിയാല്‍ പോലും കോടിക്കണക്കിന് രൂപയുടെ വരുമാന നഷ്ടമാണ് നഗരസഭക്ക് ഉണ്ടായിട്ടുള്ളത്. മൂന്ന് ആഴ്ചക്കകം അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കാനും എത്രയും വേഗം മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡ് തുറന്ന് കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.

Related Articles

Back to top button
error: Content is protected !!