Thodupuzha

തൊടുപുഴ മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ക്യാൻസർ ബോധവത്കരണ ക്ലാസ് നടത്തി

തൊടുപുഴ: തൊടുപുഴ മര്‍ച്ചന്റ്‌സ് യൂത്ത് വിങും സി.എം.എസ് കാര്‍ക്കിനോസ് കാന്‍സര്‍ സെന്ററും സംയുക്തമായി കാന്‍സര്‍ ബോധവത്കരണ ക്ലാസ് നടത്തി. മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റ് പ്രജീഷ് രവി അധ്യക്ഷത വഹിച്ചു. മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പി. സെമിനാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ സെക്രട്ടറി സജി പോള്‍, യൂത്ത് വിങ് ട്രഷറര്‍ സിയാദ് പി.എം, യൂത്ത് വിങ് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, മര്‍ച്ചന്റ്‌സ് യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ജോഷി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. ബ്ലോക്ക് ജനറല്‍ സെക്രട്ടറി സാലി എസ്. മുഷമ്മദ്, ബിനു കീരികാട്ട്, രമേശ് പി.കെ, ഹരീഷ് എം, രാകേഷ് പുളിമൂട്ടില്‍, അഭിലാഷ് പെരുനിലം, നിസാര്‍ സൈര, റിയാസ് സൈര, ജോജോ ജോസ് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു. കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ ആന്‍ഡ് റേഡിയേഷന്‍ ഓണ്‍കോളജിസ്റ്റ് ഡോ. അരുണ്‍ എം ( കാര്‍ക്കിനോസ് ഹെല്‍ത്ത് കെയര്‍) കാന്‍സറിന്റെ സാധ്യതാ ഘടകങ്ങളും അതിനു വേണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങളും എന്ന വിഷയത്തില്‍ ക്ലാസെടുത്തു.

Related Articles

Back to top button
error: Content is protected !!