Thodupuzha

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

തൊടുപുഴ: ന്യൂമാന്‍ കോളേജ് ഇക്കണോമിക്‌സ് അലുമ്‌നി അസോസിയേഷന്റെ നേതൃത്വത്തില്‍ 1967 മുതലുള്ള സാമ്ബത്തിക ശാസ്ത്ര വിഭാഗം പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സംഗമം നത്തി ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബിജിമോള്‍ തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. അലുമിനി അസോസിയേഷന്‍ പ്രസിഡന്റ് ജില്‍സ് അഗസ്റ്റിന്‍ അദ്ധ്യക്ഷത വഹിച്ചു. കോതമംഗലം രൂപതാ ഹയര്‍ എജ്യുക്കേഷന്‍ സെക്രട്ടറി ഫാ.പോള്‍ നെടുംപുറത്ത് മുഖ്യ പ്രഭാഷണം നടത്തി. മുനിസിപ്പല്‍ കൗണ്‍സിലര്‍ പ്രൊഫ.

ജെസി ആന്റണി, ന്യൂമാന്‍ കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ.സാജു എബ്രഹാം, അലൂമിനി അസോസിയേഷന്‍ സെക്രട്ടറി ജോമറ്റ് ജോര്‍ജ് , സാമ്ബത്തിക ശാസ്ത്ര വിഭാഗം അദ്ധ്യാപകന്‍ സേവ്യര്‍ കുര്യന്‍ , പൂര്‍വ വിദ്യാര്‍ത്ഥി പ്രതിനിധി സെയ്ദ് മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. മികച്ച ബിരുദ വിദ്യാര്‍ഥിക്കായി അലുമ്‌നി അസോസിയേഷന്‍ ഏര്‍പ്പെടുത്തിയിട്ടുള്ള അഡ്വ.എല്‍ദോ മെമ്മോറിയല്‍ എന്‍ഡോവ്‌മെന്റ് ഏയ്ഞ്ചല്‍ മേരി സോയിക്ക് നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥികളെയും അദ്ധ്യാപകരെയും ആദരിച്ചു. സാമ്ബത്തികശാസ്ത്രം വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!