Moolammattam

മൂലമറ്റം സെൻ്റ് ജോസഫ്സ് കോളേജിൽ ഓസോൺ ദിനാചരണം

മൂലമറ്റം: മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജില്‍ ഫിസിക്‌സ് വിഭാഗത്തിന്റയും അറക്കുളം ഗ്രാമപഞ്ചായത്തിന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും ആഭിമുഖ്യത്തില്‍ ഓസോണ്‍ ദിനാചരണം നടന്നു. കലാലയത്തിലെ പൂര്‍വസഹപാഠികള്‍ ആയിരുന്ന ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസ് കുസാറ്റിലെ ശാസ്ത്രജ്ഞന്‍ ഡോ. അജില്‍ കോട്ടയില്‍ എന്നിവരോടൊപ്പം മാനേജര്‍ ഡോ. തോമസ് ജോര്‍ജ് വെങ്ങാലുവക്കല്‍, പ്രിന്‍സിപ്പല്‍ ഡോ. എം ജി സാബുക്കുട്ടി, ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ഡോ.അഞ്ചു പി മാത്യൂസ്, മുന്‍ ഫിസിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി
ഡോ. റോയ് സെബാസ്റ്റ്യന്‍, ഡോ. പ്രവീണ്‍ ജോസഫ്, ഡോ. സുബിന്‍ തോമസ് , അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കെ എസ് എന്നിവര്‍ പങ്കെടുത്തു. ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി നടത്തിയ പോസ്റ്റര്‍ രചന റീല്‍ നിര്‍മാണ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള ബഹുമതി പത്രവും ക്യാഷ് അവാര്‍ഡും എം പി അഡ്വ. ഡീന്‍ കുര്യാക്കോസ് സമ്മാനിച്ചു.

Related Articles

Back to top button
error: Content is protected !!