Thodupuzha

മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് 16 ന്

തൊടുപുഴ: ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും മലങ്കര എസ്‌റ്റേറ്റിന്റെയും സഹകരണത്തോടെ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പ് നടത്തപ്പെടുന്നു. 16 ന് രാവിലെ 7.30 ന് മലങ്കര എസ്റ്റേറ്റ് ആശുപത്രിപടിയിലുള്ള റോഡില്‍ മത്സരങ്ങള്‍ ആരംഭിക്കും. 12 വയസിന് മുകളിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. 22, 23 തീയതികളില്‍ വയനാട് വച്ച് നടക്കുന്ന സംസ്ഥാന മൗണ്ടന്‍ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പിലേക്കുള്ള മത്സരാര്‍ത്ഥികളെ ഈ മത്സരത്തില്‍ നിന്നും തെരഞ്ഞെടുക്കുന്നതാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 9447173843 എന്ന നമ്പറില്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്ത് 16 ന് രാവിലെ മത്സരം നടക്കുന്ന ആശുപത്രിപടിയിലുള്ള റോഡില്‍ എത്തിച്ചേരണമെന്ന് സൈക്ലിംഗ് ജില്ലാ സെക്രട്ടറി അറിയിച്ചു.

Related Articles

Back to top button
error: Content is protected !!