Thodupuzha

ഇടവെട്ടിയില്‍ മഹാശിലയുഗ കാലത്തെ മുനിയറ കണ്ടെത്തി

തൊടുപുഴ: മഹാശിലയുഗ കാലത്തിലേതെന്ന് കരുതുന്ന മുനിയറ ഇടവെട്ടി പഞ്ചായത്തില്‍ കണ്ടെത്തി. മീന്‍മുട്ടി പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ സാന്റോ തെക്കേന്റെ പുരയിടത്തിലാണ് 1500 മുതല്‍ 2500 വര്‍ഷമെങ്കിലും പഴക്കമുണ്ടെന്ന് കരുതുന്ന മുനിയറ കണ്ടെത്തിയത്. തൊടുപുഴ മേഖലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള മുനിയറ കണ്ടെത്തുന്നത്.

വേണ്ടത്ര സംരക്ഷണം ലഭിക്കാത്തതിരുന്നാല്‍ ഇതിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് പഠനത്തിനായി ഫീല്‍ഡ് തല സന്ദര്‍ശനത്തിനിടെയാണ് മുനിയറയുടേതിന് സമാനമായ പാറക്കല്ലുകള്‍ കണ്ടത്. തുടര്‍ന്ന് ആര്‍ക്കിയോളജി വഭാഗത്തില്‍ വിവരം അറിയിക്കുകയും കൊച്ചിയില്‍ നിന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സന്ദര്‍ശനം നടത്തുകയായിരുന്നു. മഹാശിലായുഗത്തിലേതാണ് കണ്ടെത്തിയ മുനിയറയെന്ന് സ്ഥലം സന്ദര്‍ശിച്ച ഉദ്യോഗസ്ഥനായ ശ്രീനാഥ് പറഞ്ഞു. ആര്‍ക്കിയോളജി വകുപ്പില്‍ നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ കെക്കൊള്ളുമെന്നും ഇദ്ദേഹം പറഞ്ഞു. ഇതിന്റെ കാലപഴക്കമുള്ള കാര്യങ്ങള്‍ ഇനി കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. പ്രദേശത്ത് ഇത്തരത്തിലുള്ള 18 മുനിയറകളുണ്ടായിരുന്നതായി സ്ഥലമുടമ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ കണ്ടെത്തിയത് കൂടാതെ മറ്റ് രണ്ടെണ്ണത്തിന്റെ അവശിഷ്ടങ്ങള്‍ കൂടി സ്ഥലത്ത് അവശേഷിക്കുന്നുണ്ട്.

ബാക്കിയുള്ളവയെല്ലാം നശിപ്പിക്കപ്പെട്ട് മണ്‍മറഞ്ഞ അവസ്ഥയാണ്. ഈ കല്ലുകള്‍ വിവിധ ആവശ്യങ്ങള്‍ക്കായി പൊട്ടിച്ച് മാറ്റിയെന്നാണ് വിവരം. ശിലായുഗ കാലത്ത് മൃതദേഹങ്ങള്‍ സംസ്‌കരിക്കാനായി ഉപയോഗിച്ചവയാണ് ഈ കല്ലറകള്‍. ഇതോടെ തൊടുപുഴ മേഖലയില്‍ അക്കാലം മുതല്‍ ജനവാസമുണ്ടായിരുന്നതായുള്ള തെളിവ് കൂടിയാണ് പുറത്ത് വരുന്നത്. മറയൂരില്‍ ഇത്തരത്തിലുള്ള മുനിയറകള്‍ നിരവധിയുണ്ട്.

Related Articles

Back to top button
error: Content is protected !!