Thodupuzha

മുതലക്കോടം സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ കരോള്‍ഗാന – മാര്‍ഗം കളി മത്സരവും ശനിയാഴ്ച

തൊടുപുഴ: മുതലക്കോടം സെന്റ് ജോര്‍ജ് ഫോറോന പള്ളിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഖില കേരള എക്യുമെനിക്കല്‍ കരോള്‍ഗാന മത്സരവും മാര്‍ഗംകളി മത്സരവും ശനിയാഴ്ച നടക്കും.  ചെറുപുഷ്പം മിഷന്‍ ലീഗ് മുതലക്കോടം മേഖലയും കോതമംഗലം രൂപതയും ചേര്‍ന്നാണ് മാര്‍ഗംകളി നടത്തുന്നത്. ഉച്ചക്ക് ഒന്നിന് പാരിഷ് ഹാളില്‍ മാര്‍ഗംകളി ആരംഭിക്കും. കേരളത്തിലെ വിവിധ രൂപതകളിലെ ഇടവകകളില്‍ നിന്നുള്ള ടീമുകളും, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവിടങ്ങളില്‍ നിന്നുമുള്ള ടീമുകളാണ് പങ്കെടുക്കുന്നത്. 17 ടീമുകളാണ് മത്സരത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഒന്നാം സ്ഥാനം ലഭിക്കുന്ന ടീമിന് 25,000 രൂപയും, രണ്ടാം സമ്മാനമായി 15,000 രൂപയും, മൂന്നാം സമ്മാനമായി 10,000രൂപയും നല്‍കും.

വൈകിട്ട് 5.30-ന് കെ.സി.വൈ.എം മുതലക്കോടം യൂണിറ്റിന്റെ ആഭിമുഖ്യത്തിലാണ് കരോള്‍ ഗാന മത്സരം നടക്കുന്നത്. കേരളത്തിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളില്‍ നിന്നും ലഭിച്ച ഓണ്‍ലൈന്‍ എന്‍ട്രികളില്‍ നടത്തിയ പ്രാഥമിക തിരഞ്ഞെടുപ്പില്‍ നിന്നും 12 ടീമുകള്‍ കരോള്‍ ഗാനത്തില്‍ പങ്കെടുക്കും. സെന്റ് ജോര്‍ജ് സ്‌കൂള്‍ ഓപ്പണ്‍ സ്റ്റേജിലാണ് മത്സരം നടക്കുന്നത്. കരോള്‍ ഗാനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്നവര്‍ക്ക് 15,000 രൂപയും, രണ്ടാം സമ്മാനമായി 10,000 രൂപയും, മൂന്നാം സമ്മാനമായി 8,000 രൂപയും നല്‍കും

Related Articles

Back to top button
error: Content is protected !!