Moolammattam

അറക്കുളത്ത് നീര്‍ച്ചാല്‍ നടത്തം സംഘടിപ്പിച്ചു

മൂലമറ്റം: ഹരിതകേരളം മിഷന്‍ വിവിധ വകുപ്പുകളുമായി കൈകോര്‍ത്തു നടപ്പാക്കുന്ന നീരുറവ് പദ്ധതിക്ക് അറക്കുളം പഞ്ചായത്തിലും തുടക്കമിട്ടു.പഞ്ചായത്തിലാകെ 18 നീര്‍ത്തടങ്ങളാണുള്ളത്. അതിലൊന്നായ നച്ചാറിന്റെ തീരത്ത് സംഘടിപ്പിച്ച നീര്‍ച്ചാല്‍ നടത്തത്തിലൂടെയാണ് പഞ്ചായത്തില്‍ നീരുറവ് പദ്ധതി ആരംഭിച്ചത്.

നീര്‍ത്തടങ്ങളെ സംരക്ഷിക്കുന്നതിനുതകുന്ന വിവിധങ്ങളായ നിര്‍മാണ പ്രവൃത്തികള്‍ വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌കരിച്ച് തൊഴിലുറപ്പ് പദ്ധതിയിലൂടെ ഏറ്റെടുത്ത് നടപ്പാക്കുന്നതാണ് നീരുറവ് പദ്ധതി.പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. വിനോദ് നീര്‍ച്ചാല്‍ നടത്തം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിബു ജോസഫ്, പഞ്ചായത്തംഗങ്ങളായ സിനി തോമസ്, കൊച്ചുറാണി ജോസ്, ഓമന ജോണ്‍സണ്‍,ഷീജ സുരന്‍, പി. എ. വേലുക്കുട്ടന്‍,തൊഴിലുറപ്പ് ഉദ്യോഗസ്ഥരായ റീന കബീര്‍, ജയകൃഷ്ണന്‍ കെ. എസ്, ഉമാദേവി കെ.ആര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഹരിതകര്‍മ സേനാംഗങ്ങള്‍, കുടുംബശ്രീ,തൊഴിലുറപ്പംഗങ്ങള്‍,പ്രദേശവാസികള്‍ തുടങ്ങിയവര്‍ നീര്‍ച്ചാല്‍ നടത്തത്തില്‍ പങ്കാളികളായി. ജലം, മണ്ണുസംരക്ഷണം, ,കൃഷി, മൃഗസംരക്ഷണ വകുപ്പുകള്‍ ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

 

 

Related Articles

Back to top button
error: Content is protected !!