Thodupuzha

വണ്‍ മില്ല്യണ്‍ ഗോള്‍ പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ: ഖത്തര്‍ ലോക കപ്പിനോപ്പം ഓളംവെച്ച് കല്ലാനിക്കല്‍ സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വണ്‍ മില്ല്യന്‍ ഗോള്‍ സംഘടിപ്പിച്ചാണ് വിദ്യാര്‍ഥികളും സ്‌കൂള്‍ അധികൃതരും ഫുട്‌ബോള്‍ ആവേശത്തില്‍ പങ്കാളികളായത്. സ്‌കൂള്‍ ഗ്രൗണ്ടില്‍ ലോകകപ്പ് ഫുട്ബോളിന്റെ ആവേശവും ലഹരിയുടെ വിപത്തും വിളിച്ചോതിയായിരുന്നു ‘വണ്‍ മില്ല്യന്‍ ഗോള്‍’ പരിപാടി. വിദ്യാര്‍ഥികള്‍ക്കൊപ്പം അധ്യാപകരും ജനപ്രതിനിധികളും പോലീസ്, എക്‌സൈസ് വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും പദ്ധതിയില്‍ പങ്കാളിയായി. ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ. സുഭാഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സോക്കര്‍ സ്‌കൂള്‍ ഡയറക്ടര്‍ പി.എ. സലിംകുട്ടി പദ്ധതി വിശദീകരണം നടത്തി. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ ദേവദാസ് ലഹരി വിമുക്ത സന്ദേശം നല്‍കി. പഞ്ചായത്ത് അംഗം അസീസ് ഇല്ലിക്കല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സാജന്‍ മാത്യു, നോബിന്‍ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!