Thodupuzha

ഹോസ്റ്റലില്‍ കയറി കോളേജ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

തൊടുപുഴ: സ്വകാര്യ ഹോസ്റ്റലില്‍ കയറി കോളേജ് വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസില്‍ ഒരാളെ കൂടി തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. കുമാരമംഗലം കനാല്‍ഭാഗം പെരുന്തോട്ടത്തില്‍ മാഹിന്‍ ഇക്ബാലിനെ (24) യാണ് തൊടുപുഴയില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മൂന്നിനാണ് അല്‍ അസ്ഹര്‍ കോളജ് വിദ്യാര്‍ഥികളെ സംഘടിച്ചെത്തിയ പ്രതികള്‍ ഹോസ്റ്റലില്‍ അതിക്രമിച്ചുകയറി ആക്രമിച്ചത്. ആക്രമണത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കേസിലെ പ്രധാന പ്രതികളിലൊരാളായ സുധീറിനെ അന്നുതന്നെ പോലീസ് പിടികൂടിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവര്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!