Thodupuzha

സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കണം; കേരള പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയന്‍

തൊടുപുഴ: 140 കിലാമീറ്ററില്‍ കൂടുതല്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് പുതുക്കി നല്‍കണമെന്ന് കേരള പ്രൈവറ്റ് ബസ് തൊഴിലാളി യൂണിയന്‍(സിഐടിയു) ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പെര്‍മിറ്റ് നല്‍കാത്തത്ത് ഹൈറേഞ്ചില്‍യാത്രാക്ലേശം വര്‍ധിപ്പിക്കും. മൂവായിരത്തോളം തൊഴിലാളികളുടെ തൊഴില്‍ നഷ്ടമാകുന്നതിനും ഇത് ഇടയാക്കുന്നു. ജില്ലയിലെ 70 സര്‍വീസുകളെയാണ് തീരുമാനം ദോഷകരമായി ബാധിച്ചിരിക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ഗ്രാമീണ മേഖലകളില്‍ നിന്നുള്ള ബസ് സര്‍വീസുകളാണ്. കുമളിയില്‍ നിന്ന് എറണാകുളത്തിനുണ്ടായിരുന്ന സര്‍വീസ് നിലച്ചത് വ്യാപാര ആവശ്യത്തിന് എത്തുന്നവരെയും ഉദ്യോഗസ്ഥരെയും ഏറെ ബുദ്ധിമുട്ടിലാക്കി. ജില്ലാ ആസ്ഥാനത്ത് വിവിധ ആവശ്യത്തിന് എത്തുന്നവരും ഇപ്പോള്‍ ഏറെ ദുരിതത്തിലാണ്. വൈകിട്ട് 5.10ന് ശേഷം ചെറുതോണിയില്‍ നിന്ന് തൊടുപുഴയ്ക്ക് സ്വകാര്യ ബസ് സര്‍വീസില്ല. . ആകെയുള്ളത് 6.10 നുള്ള കെഎസ്ആര്‍ടിസി മാത്രമാണ്.
ഇതുകൂടി എത്തിയില്ലെങ്കില്‍ യാത്രയ്ക്ക് വാഹനം ഉണ്ടാവില്ല. ടേക്ക് ഓവര്‍ പദ്ധതി പ്രകാരം സ്വകാര്യ ബസുകളില്‍ നിന്നും ഏറ്റെടുത്ത ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് പെര്‍മിറ്റുകള്‍ പോലും കൃത്യമായി ഓപ്പറേറ്റ് ചെയ്യാന്‍ കെഎസ്ആര്‍ടിസിക്ക് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പെര്‍മിറ്റ് പുതുക്കില്ലെന്ന നിലപാട് പുന:പരിശോധിക്കണമെന്നും, ടേക്ക് ഓവര്‍ പദ്ധതിയുടെ ഭാഗമായി നിരവധി തൊഴിലളികളുടെ തൊഴില്‍ നഷ്ടപ്പെട്ടു. ഇതോടൊപ്പം തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സംരക്ഷിക്കുവന്‍ ആവശ്യമായ നടപടികളും സര്‍ക്കാര്‍ സ്വികരിക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു. പെര്‍മിറ്റ് പുതുക്കി നല്‍കാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ യൂണിയന്‍ നേതൃത്വത്തില്‍ സ്വീകരിക്കുമെന്നും പ്രസിഡന്റ് കെ എം ബാബു, ജനറല്‍ സെക്രട്ടറി കെ ജെ ദേവസ്യ എന്നിവര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!