Thodupuzha

ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹം; ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ

തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ 140ഓ​ളം ദീ​ർ​ഘ​ദൂ​ര ബ​സ് സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കാ​നു​ള്ള ഗ​താ​ഗ​ത വ​കു​പ്പി​ന്‍റെ നീ​ക്കം പ്ര​തി​ഷേ​ധാ​ർ​ഹ​മെ​ന്ന് ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ. ജി​ല്ല​യു​ടെ ടൂ​റി​സം, വ്യ​വ​സാ​യ, വ്യാ​പാ​ര രം​ഗ​ങ്ങ​ളി​ൽ ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന നീ​ക്ക​മാ​ണ് ഇ​ത്. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ൽ ജോ​ലി​ക്കു​പോ​യി വ​രു​ന്ന ഇ​ടു​ക്കി നി​വാ​സി​ക​ൾ ത​ങ്ങ​ളു​ടെ താ​മ​സം ത​ന്നെ മാ​റാ​ൻ നി​ർ​ബ​ന്ധി​ത​രാ​കും. യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യാ​ൽ ജി​ല്ല​യു​ടെ വി​ക​സ​ന​ക്കു​തി​പ്പി​നെ അ​തു സാ​ര​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യും. ബ​സ് വ്യ​വ​സാ​യ​ത്തെ​യും ആ​യി​ര​ക്ക​ണ​ക്കി​നു ജീ​വ​ന​ക്കാ​രെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ചെ​റു​കി​ട വ്യ​വ​സാ​യ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബേ​ബി ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ത​ര​ണി​യി​ൽ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related Articles

Back to top button
error: Content is protected !!