Thodupuzha

ഹിന്ദു ഐക്യവേദിയുടെയും ഭക്തജനങ്ങളുടെയും  നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തി

തൊടുപുഴ: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ തൃക്കാരിയൂര്‍ ഗ്രൂപ്പില്‍പ്പെട്ട കുമാരമംഗലം വള്ളിയാനിക്കാട് ഭഗവതി ക്ഷേത്രത്തിലെ കേസില്‍ പെട്ട് കിടക്കുന്ന ഭൂമിയില്‍ സ്വകാര്യവ്യക്തികള്‍ കൈയേറി മരം മുറിച്ച് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് യോഗം നടത്തി. വര്‍ഷങ്ങളായി ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്ന ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് വ്യക്തികള്‍ വെള്ളിയാഴ്ച പകല്‍ സ്ഥലത്തെത്തി തടി വെട്ടിമാറ്റാന്‍ ശ്രമിച്ചത്. സംഭവം അറിഞ്ഞ് എത്തിയ ക്ഷേത്ര ഭരണ സമിതിയംഗങ്ങള്‍ ദേവസ്വംബോര്‍ഡ് സബ് ഗ്രൂപ്പ് ഓഫീസര്‍ രേണുകയെ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തി പോലീസിന്റെ സഹായത്തോടെ തടിമുറിക്കല്‍ നിര്‍ത്തിക്കുകയും മുറിച്ച തടിയും വാഹനവും പോലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു. തുടര്‍ന്നാണ് ക്ഷേത്രത്തില്‍ ഹിന്ദു ഐക്യവേദിയുടെ യും ഭക്തജനങ്ങളുടെയും നേതൃത്വത്തില്‍ പ്രതിഷേധയോഗം നടത്തിയത്.

പ്രതിഷേധ യോഗം ഹിന്ദു ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി പി.ജെ ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പ്രതീഷ്.ആര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ നാരായണ മേനോന്‍, താലൂക്ക് ജനറല്‍സെക്രട്ടറിമാരായ കെ. എസ് സലിലാല്‍.ജി, പി.ജെ.റെജിമോന്‍ ബി.ജെ.പി മണ്ഡലം ഐ.ടി.സെല്‍ കണ്‍വീനര്‍ രമേശ് ബാബു എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!