Thodupuzha

റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം: തൊടുപുഴയ്ക്ക് കലാകിരീടം

മുതലക്കോടം: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ തൊടുപുഴ ഉപജില്ലയ്ക്ക് ഓവറോള്‍ കിരീടം. യു.പി, ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഒന്നാമതെത്തിയാണ് തൊടുപുഴ കിരീടമണിഞ്ഞത്. കട്ടപ്പന ഉപജില്ല രണ്ടാമതെത്തി. യു.പി വിഭാഗത്തില്‍ തൊടുപുഴ ഉപജില്ല 158 പോയിന്റ് നേടി ഒന്നാമതെത്തിയപ്പോള്‍ അടിമാലി ഉപജില്ല 148 പോയിന്റുമായി രണ്ടാം സ്ഥാനം കരസ്ഥമാക്കി. കട്ടപ്പന-138, നെടുങ്കണ്ടം-135, അറക്കുളം -120, പീരുമേട് -81, മൂന്നാര്‍-73 എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റുകള്‍. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 339 പോയിന്റു നേടിയാണ് കട്ടപ്പന ഉപജില്ല ഒന്നാമതെത്തിയത്. 321 പോയിന്റു നേടി തൊടുപുഴ രണ്ടാമതെത്തി. അടിമാലി-291, നെടുങ്കണ്ടം-272, അറക്കുളം-205, പീരുമേട്-194, മൂന്നാര്‍-36 എന്നിങ്ങനെയാണ് മറ്റു ഉപജില്ലകളുടെ പോയിന്റുകള്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒന്നാമതെത്തിയ തൊടുപുഴയ്ക്ക് 345 പോയിന്റുകള്‍ ലഭിച്ചു. രണ്ടാം സ്ഥാനക്കാരായ കട്ടപ്പന ഉപജില്ലയ്ക്ക് 313 പോയിന്റ് ലഭിച്ചു. ഇതേ വിഭാഗത്തില്‍ മറ്റു ഉപജില്ലകളുടെ പോയിന്റുകള്‍: നെടുങ്കണ്ടം-246, അടിമാലി-243,അറക്കുളം-194, പീരുമേട്-191, മൂന്നാര്‍-6.

സ്‌കൂള്‍ തലത്തില്‍ യു.പി വിഭാഗത്തില്‍ 53 പോയിന്റുമായി മറയൂര്‍ എസ്.എം.യു.പി.സ്‌കൂള്‍ ഒന്നാമതെത്തി. 43 പോയിന്റുമായി മുരിക്കാശേരി എസ്.എം.എച്ച്.എസ്.എസ്, 40 പോയിന്റുമായി കൂമ്പന്‍പാറ ഫാത്തിമ മാതാ ജി.എച്ച്.എസ്.എസ് എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 102 പോയിന്റുമായി കല്ലാര്‍ ജി.എച്ച്.എസ്.എസ് ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തെത്തിയ കട്ടപ്പന ഓസാനം ഇ.എം.എച്ച്.എസ്.എസ് 100 പോയിന്റു നേടിയപ്പോള്‍ 99 പോയിന്റുമായി കൂമ്പന്‍പാറ ജി.എച്ച്.എസ്.എസ് മൂന്നാമതെത്തി. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ കൂമ്പന്‍പാറ ജി.എച്ച്.എസ്.എസ് ഒന്നാമതെത്തി. കൂമ്പന്‍പാറയ്ക്ക് 103 പോയിന്റു ലഭിച്ചപ്പോള്‍ രണ്ടാം സ്ഥാനക്കാരായ കല്ലാര്‍ ജി.എച്ച്.എസ്.എസിന് 101 പോയിന്റ് ലഭിച്ചു. 92 പോയിന്റുമായി കാളിയാര്‍ സെന്റ് മേരീസ് എച്ച്.എസ്.എസാണ് മൂന്നാമതെത്തിയത്.

Related Articles

Back to top button
error: Content is protected !!