Thodupuzha

തൊടുപുഴയില്‍ റോഡ് സുരക്ഷ  ബോധവല്‍ക്കരണം സംഘടിപ്പിച്ചു

തൊടുപുഴ: തൊടുപുഴയില്‍ വര്‍ധിച്ചുവരുന്ന റോഡ് അപകടങ്ങള്‍, നിയമലംഘനങ്ങള്‍ എന്നിവ തടയുന്നതിനും കാല്‍ നടയാത്രക്കാര്‍ അവരുടെ സുരക്ഷിതമായ സഞ്ചാരത്തിന് റോഡില്‍ പാലിക്കേണ്ട കാര്യങ്ങളെ പറ്റി ബോധവാത്മാരാക്കാന്‍ വേണ്ടിയും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ ബ്ലോക്ക് കമ്മിറ്റി, മര്‍ച്ചന്റ്‌സ് യൂത്ത് വിങ്, തൊടുപുഴ പോലീസ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, സ്റ്റുഡന്റസ് പോലീസ് കേഡറ്റും സംയുക്തമായി തൊടുപുഴയുടെ വിവിധ ഭാഗങ്ങളില്‍ റോഡ് സുരക്ഷ ബോധവല്‍ക്കരണം സംഘടിച്ചു. തൊടുപുഴയുടെ 2 മേഖലകളില്‍ ബോധവല്‍ക്കരണ ഉദ്ഘാടനം നടന്നു.ഗാന്ധി സ്‌ക്വയറില്‍ തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്റെ അധ്യക്ഷതയില്‍ തൊടുപുഴ ഡിവൈ.എസ്.പി എം.ആര്‍ മധു ബാബു ഉദ്ഘാടനം ചെയ്തു. വെങ്ങല്ലൂര്‍ സിഗ്‌നല്‍ ജങ്ഷനില്‍ നടന്ന ബോധവല്‍ക്കരണം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് എന്‍.പി ചാക്കോയുടെ അധ്യക്ഷതയില്‍ ഇടുക്കി ഡിസ്ട്രിക്റ്റ് എന്‍ഫോഴ്സ്‌മെന്റ് ആര്‍.ടി.ഒ നസീര്‍ പി.കെ ഉദ്ഘാടനം ചെയ്തു. രണ്ട് യോഗങ്ങളിലായി വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറര്‍ ആര്‍. രമേശ്, ജില്ലാ വൈസ് പ്രസിഡന്റ് ആര്‍. ജയശങ്കര്‍, ബ്ലോക്ക് ജനറല്‍ സെക്രട്ടറി സാലി എസ്. മുഹമ്മദ്, തൊടുപുഴ പോലീസ് സ്റ്റേഷന്‍ പി. ആര്‍. ഒ കൃഷ്ണന്‍ നായര്‍,മര്‍ച്ചന്റ്‌സ് യൂത്ത് വിങ് പ്രസിഡന്റ് പ്രജീഷ് എം.ആര്‍, യൂത്ത് വിങ് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ്, കണ്‍ട്രോള്‍ റൂം എം.വി.ഐ അഭിലാഷ്, യൂത്ത് വിങ് ജില്ലാ വൈസ് പ്രസിഡന്റ് താജു എം.ബി, യൂത്ത് വിങ് ജനറല്‍ സെക്രട്ടറി ജോഷി ഓട്ടോജെറ്റ്,ട്രഷറര്‍ സിയാദ് പി. എം,വൈസ് പ്രസിഡന്റ് ബിനു കീരീക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തൊടുപുഴയുടെ വിവിധ ഭാഗങ്ങളില്‍ ട്രാഫിക് ബോധവല്‍ക്കരണത്തെ സംബന്ധിച്ചുള്ള ലഖുലേഖകള്‍ വിതരണം ചെയ്തു.

Related Articles

Back to top button
error: Content is protected !!