Thodupuzha

റോട്ടറി ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ്  ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോണിന്

തൊടുപുഴ: റോട്ടറി ക്ലബ്ബ് ഇന്റര്‍നാഷണല്‍ തിരുവനന്തപുരം റോയലിന്റെ നേതൃത്വത്തില്‍ കേരളത്തിലെ മികച്ച ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍ക്ക് നല്‍കുന്ന റോട്ടറി ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡ് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു.കെ.ജോണിന് ലഭിച്ചു. റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ അവാര്‍ഡ് വിതരണം ചെയ്തു. ഡോ.ജെ മോസസ് നേതൃത്വം നല്‍കുന്ന റോട്ടറി ക്ലബ് തിരുവനന്തപുരം റോയലിന്റെ നേതൃത്വത്തില്‍ നിശ്ചയിച്ച വിദഗ്ധരായ ജൂറികള്‍ അടങ്ങുന്ന സംഘമാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുത്തത്. ക്ഷീര കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് നടത്തിയ ഇടപെടലും, നൂതന പ്രോജക്ടുകള്‍ ആസൂത്രണം ചെയ്തു നടപ്പക്കിയതും അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറി പരിഗണിച്ചു.

Related Articles

Back to top button
error: Content is protected !!