Thodupuzha

സംസ്‌കൃത ദിനാഘോഷം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു

തൊടുപുഴ: സംസ്‌കൃത ദിനാഘോഷം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. തൊടുപുഴ സെന്റ് സെബാസ്റ്റ്യന്‍ ഹൈസ്‌കൂളില്‍ ഇടുക്കി ജില്ലയെ കുറിച്ച് രചിച്ച സംസ്‌കൃത ഗാനത്തോടുകൂടിയാണ് പരിപാടികള്‍ക്ക് തുടക്കമായത്. മുന്‍ സംസ്‌കൃത അധ്യാപകരയെയും മന്ത്രി ചടങ്ങില്‍ ആദരിച്ചു. തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ട്രീസ ജോസ് അധ്യക്ഷത വഹിച്ചു. സംസ്‌കൃത സ്പെഷ്യല്‍ ഓഫീസറായി വിരമിച്ച ഡോ. സുനിധി ദേവി സംസ്‌കൃതദിന സന്ദേശം നല്‍കി. ഇടുക്കി വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ബിന്ദു കെ, സംസ്‌കൃത അക്കാദമി കൗണ്‍സില്‍ സെക്രട്ടറി എസ്. ശ്രീകുമാര്‍, കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകാലാശാല പ്രൊഫസര്‍ ഡോ. ഫ്രാന്‍സിസ് എ. പി. അറക്കല്‍, തൊടുപുഴ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീലത ഇ. എസ്, സെന്റ് സെബാസ്റ്റ്യന്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോയ് മാത്യു, യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസഫ് ടി. എല്‍, സംസ്‌കൃത അക്കാദമിക് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് സജി മാത്യു, സെക്രട്ടറി മിനിമോള്‍ ആര്‍, പിടിഎ പ്രസിഡന്റ്മാരായ ബിജു ജോര്‍ജ്, റോയി തോമസ് എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!