Thodupuzha

ശാസ്താംപാറയില്‍  ജനകീയ കൊയ്ത്തുത്സവം 

ശാസ്താംപാറ: ശാസ്താംപാറ സ്‌കൂള്‍ ഗ്രൗണ്ടിലെ 25 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന കരനെല്ലിന്റെ കൊയ്ത്ത് ഉത്സവം നടത്തി. പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൃഷി ചെയ്ത 110 ദിവസം ആയ നെല്ലിന്റെ കൊയ്ത്ത് ആണ് ജനപ്രതിനിധികളും അധ്യാപകരും വിദ്യാഭ്യാസവകുപ്പിലേയും കൃഷിവകുപ്പിലേയും സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലേയും ഉദ്യോഗസ്ഥരും രക്ഷിതാക്കളും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയത്. കൊയ്ത്തുത്സവം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ബിജു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഇ.കെ അജിനാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഗ്ലോറി പൗലോസ്, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ട്ടിന്‍ ജോസഫ്, ബ്ലോക്ക് മെമ്പര്‍മാരായ സുനിസാബു, ജോബി പൊന്നാട്ട്, ഗ്രാമ പഞ്ചായത്ത് മെമ്പര്‍മാരായ സുജാത ശിവന്‍ നായര്‍ , സുബൈദ അനസ്, സൂസി റോയി, സി.ഡി.എസ് ചെയര്‍ പേഴ്‌സണ്‍ ഹസീന സുനില്‍ ,തൊടുപുഴ എ.ഇ.ഒ ഷീബ മുഹമ്മദ്, ബി.പി.സി നജീബ് കെ.എ , കൃഷി വകുപ്പ് ഉദ്യോഗസ്ഥരായ ബുഷറ കെ.എ , നിസാമോള്‍ സുധീഷ് എസ്, ഹെഡ്മിസ്ട്രസ് ഗീതമ്മ, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗം പ്രകാശ് തങ്കപ്പന്‍, അധ്യാപകരായ ഷര്‍മി മോള്‍, ഷഹന കരീം, നസീറ പി.എ , പി.ടി.സി.എം. ചന്ദ്രമതി കെ.കെ., സോള്‍ജി അനീഷ്, അനു ഷാജന്‍, ജിസ്മി, മഞ്ജു വിജില്‍, ഹെല്‍പ്പര്‍, ആയിഷ സലീം എന്നിവരും പങ്കെടുത്തു. യോഗത്തില്‍ ജൈവകര്‍ഷകരായ തങ്കപ്പന്‍ – രാധ ദമ്പതികളെ ആദരിച്ചു. കര്‍ഷക വേഷമണിഞ്ഞ കുട്ടികളുടെ കൊയ്ത്ത് പാട്ടും ഡാന്‍സും നടന്നു.

 

 

Related Articles

Back to top button
error: Content is protected !!