Thodupuzha

ലഹരി വിമുക്ത ക്യാമ്പയിന്‍ ‘യോദ്ധാ’വിന് ഷോർട്ട് ഫിലിം ഒരുങ്ങുന്നു

തൊടുപുഴ: ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും വില്പനയും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ‘യോദ്ധാവ് ‘ പദ്ധതിയുടെ ഭാഗമായി ഷോർട്ട് ഫിലിം ഒരുക്കുന്നു. യോദ്ധാവ് പദ്ധതിയുടെ ലക്ഷ്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് മുട്ടം പൊലീസിന്റെ നേതൃത്വത്തിൽ ഷോർട്ട് ഫിലിം ഒരുക്കുന്നത്. കോവിഡ് വ്യാപന വേളയിൽ മാസ്ക്കാണ് പ്രധാനം എന്ന ഷോർട്ട് ഫിലിം സംവിധാനം ചെയ്ത് നിരവധി അവാർഡുകൾ കരസ്ഥമാക്കിയ സിജോ ജോസഫ് മുട്ടമാണ് യോദ്ധാവിന് വേണ്ടി കഥയും സംവിധാനവും നിർവ്വഹിക്കുന്നത്. ക്രിയേറ്റീവ് സപ്പോർട്ട്:ആർ മധു ബാബു (ഡി വൈ എസ് പി തൊടുപുഴ), പ്രിൻസ് ജോസഫ് (എസ് എച്ച് ഒ മുട്ടം പൊലീസ്) എന്നിവരും പിന്നണിയിലുണ്ട്. മുട്ടത്തും സമീപ പ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഷോർട്ട് ഫിലീമിൽ പൊലീസ് വകുപ്പിലെ ഉദ്യോഗസ്ഥരും പ്രദേശവാസികളുമാണ് വിവിധ വേഷങ്ങൾ അവതരിപ്പിക്കുന്നത്.

Related Articles

Back to top button
error: Content is protected !!