Thodupuzha

തൊടുപുഴയിൽ എം.ഡി.എം.എയും കഞ്ചാവുമായി ആറ് യുവാക്കള്‍ പിടിയിൽ

തൊടുപുഴ: എക്സൈസ് സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടിയുടെ ഭാഗമായി തൊടുപുഴയിലും പരിസരങ്ങളിലുമായി നടത്തിയ വ്യാപക ലഹരി വേട്ടയില്‍ എം.ഡി.എം.എയും കഞ്ചാവുമായി ആറു യുവാക്കള്‍ പിടിയിലായി. അഞ്ചു വ്യത്യസ്ത കേസുകളിലാണ് ഇവര്‍ പിടിയിലായത്. പ്രതികളില്‍ നിന്നും 124 ഗ്രാം കഞ്ചാവും 150 മില്ലിഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. മൂവാറ്റുപുഴ വെള്ളൂര്‍കുന്നം പെരുംതോട്ടത്തില്‍ മാഹിന്‍ ഇക്ബാലിന്റെ (26) പക്കല്‍ നിന്നും ഒന്‍പതു ഗ്രാം കഞ്ചാവും തൊടുപുഴ കാരിക്കോട് കാരക്കുന്നേല്‍ ഷിനില്‍ റസാക്കിനെ (24) 50 ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. തൊടുപുഴ ഉരിയരിക്കുന്ന് വാഴയില്‍ ജില്‍ വി. ജോസി (24) ന്റെ പക്കല്‍ നിന്നും 150 മില്ലിഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. തൊടുപുഴ കുമാരമംഗലം ഈട്ടിക്കല്‍ ജൈമോന്‍ ജോസഫ് (24), തൊടുപുഴ മുതലക്കോടം പഴുക്കാകുളം കാഞ്ഞിരത്തിങ്കള്‍ ശ്രീകാന്ത് രാജപ്പന്‍ ( 23) എന്നിവരില്‍ നിന്നും 21 ഗ്രാം കഞ്ചാവും പള്‍സര്‍ ബൈക്കും പിടി കൂടി. കുമാരമംഗലം ഉരിയരിക്കുന്ന് കണ്ടത്തിങ്കര കെ.ജെ. അമലിനെ (28) അഞ്ച് ഗ്രാം കഞ്ചാവുമായാണ് പിടികൂടിയത്. ഏഴല്ലൂര്‍, കുമാരമംഗലം ഉരിയരിക്കുന്ന്, ഈസ്റ്റ്കലൂര്‍ പ്ലാന്റേഷന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെല്ലാം ലഹരി വില്‍പ്പനക്കാരാണ്. ലഹരി സംഘങ്ങളെ പിടികൂടാനായി 24 മണിക്കൂറും പ്രത്യേക സംഘത്തെ നിയോഗിച്ച് എക്സൈസ് നടത്തുന്ന പരിശോധനയാണ് സ്ട്രൈക്കിംഗ് ഫോഴ്സ് ഡ്യൂട്ടി. തൊടുപുഴ എക്സൈസ് ഇന്‍സ്‌പെക്ടര്‍ സി.പി. ദിലീപിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ അസി. എക്സൈസ് ഇന്‍സ്‌പെക്ടര്‍ ഷാഫി അരവിന്ദാക്ഷന്‍, പ്രിവന്റീവ് ഓഫീസര്‍മാരായ മന്‍സൂര്‍, ജയരാജ്, ദേവദാസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ബാലു ബാബു, ജെസ്മോന്‍ ജെയിംസ്, ജോര്‍ജ് പി.ജോണ്‍സ്,ഡ്രൈവര്‍ അനീഷ് ജോണ്‍ എന്നിവര്‍ പങ്കെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

Related Articles

Back to top button
error: Content is protected !!