Thodupuzha

ബംഗളൂരുവില്‍ വാഹനാപകടത്തില്‍  ആറു വയസുകാരി മരിച്ചു

തൊടുപുഴ: ബംഗളൂരുവില്‍ പിതാവിനൊപ്പം സ്‌കൂളിലേയ്ക്കു പോകവെ സ്‌കൂട്ടറിനു പിന്നില്‍ മറ്റൊരു വാഹനം ഇടിച്ചുണ്ടായ അപകടത്തില്‍ ആറു വയസുകാരി മരിച്ചു. തെന്നത്തൂര്‍ തലയ്ക്കല്‍ അഡ്വ. പോള്‍സന്റെ മകള്‍ ആഞ്ജലീനയാ(6) ണ് മരിച്ചത്. ബംഗളൂരു കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ ആഞ്ജലീന വെള്ളിയാഴ്ച രാവിലെ 8.30 ന് സ്‌കൂളിലേയ്ക്ക് പോകവെ ഉണ്ടായ അപകടത്തിലാണ് മരിച്ചത്. സംസ്‌കാരം നടത്തി. മാതാവ് അഞ്ജു ജോണ്‍ (ബി.ഇ.എല്‍ ബംഗളൂരു) നെടിയശാല മുലശേരില്‍ കുടുംബാംഗമാണ്. സഹോദരി: കരോളിന്‍. തെന്നത്തൂര്‍ തലയ്ക്കല്‍ റിട്ട. പി.ഡബ്യൂ.ഡി ഉദ്യോഗസ്ഥന്‍ ടി.പി ജോസിന്റേയും റിട്ട അധ്യാപിക ജാന്‍സി ജോസിന്റേയും കൊച്ചു മകളാണ് ആഞ്ജലീന.

 

Related Articles

Back to top button
error: Content is protected !!