Thodupuzha

എസ് എന്‍ ഡി പി യോഗം തൊടുപുഴ യൂണിയന്റെ സംയുക്ത യോഗം നടന്നു

തൊടുപുഴ: എസ് എന്‍ ഡി പി യോഗം തൊടുപുഴ യൂണിയന്റെ സംയുക്ത യോഗം വെങ്ങല്ലൂര്‍ ചെറായിക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്നു. യൂണിയന്‍ ചെയര്‍മാന്‍ എ.ജി തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രറ്റീവ് കമ്മറ്റി കണ്‍വീനര്‍ വി.ബി സുകുമാരന്‍ സ്‌കൂള്‍ മാനേജര്‍ സി.പി സുദര്‍ശനന്‍ , അഡ്മിനിസ്റ്റീവ് കമ്മറ്റിയംഗങ്ങളായ എ.ബി സന്തോഷ്, പി.ടി ഷിബു , സ്മിത ഉല്ലാസ്, സി.വി സനോജ്, കെ.കെ മനോജ്, വനിത സംഘം യൂണിയന്‍ പ്രസിഡന്റ് ഗിരിജ ശിവന്‍, യൂത്ത് മൂവ് മെന്റ് ചെയര്‍മാന്‍ സിബി, എംപ്‌ളോയീസ് ഫോറം സെക്രട്ടറി പ്രദീപ്, ശാഖ ഭാരവാഹികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.ഒക്ടോബര്‍ 29,30 തീയതികളില്‍ നടത്താന്‍ പോകുന്ന നേതൃത്വ ക്യാമ്യനെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു

 

Related Articles

Back to top button
error: Content is protected !!