Thodupuzha

സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ്  തൊടുപുഴയില്‍

തൊടുപുഴ: സംസ്ഥാന വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പ് 25 മുതല്‍ 27 വരെ തൊടുപുഴ ന്യൂമാന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. 25ന് രാവിലെ 10ന് വെയ്റ്റ് ലിഫ്റ്റിങ് അസ്സോസ്സിയേഷന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം പി.ജെ. ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. തൊടുപുഴ ന്യൂമാന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ പുരുഷവിഭാഗം, സീനിയര്‍ വനിതാ വിഭാഗം ജൂനിയര്‍ പുരുഷവിഭാഗം, ജൂനിയര്‍ വനിതാ വിഭാഗം, കുട്ടികളുടെ വിഭാഗം എന്നിങ്ങനെയാണ് മത്സരങ്ങള്‍ നടത്തുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. കേരളാ സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിങ്ങ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ശ്രീനാഥ്, ന്യൂമാന്‍ കോളേജ് ബര്‍സാര്‍ ഫാ. ബെന്‍സണ്‍ ആന്റണി, പ്രിന്‍സിപ്പല്‍ ബിജിമോള്‍ തോമസ്, കേരളാ സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിങ്ങ് അസോസിയേഷന്‍ ട്രഷറര്‍ രതീഷ് കുമാര്‍ പി.ആര്‍, ന്യൂമാന്‍ കോളേജ് കായിക വിഭാഗം മേധാവി പ്രഫ. എബിന്‍ വില്‍സണ്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ശ്രീലക്ഷ്മി സുദീപ്, ബിന്ദു പദ്മകുമാര്‍ എന്നിവര്‍ പ്രസംഗിക്കും. 27ന് വൈകിട്ട് 4ന് കേരളാ സ്റ്റേറ്റ് വെയ്റ്റ് ലിഫ്റ്റിങ് അസോസിയേഷന്‍ പ്രസിഡന്റ് കെ. ശ്രീനാഥിന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ ചാമ്പ്യന്‍ഷിപ്പ് വിജയികള്‍ക്ക് അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി സമ്മാനദാനം നടത്തും.

Related Articles

Back to top button
error: Content is protected !!