Thodupuzha

മദ്യത്തെയും മയക്കുമരുന്നിനെയും നേരിടാന്‍ ശക്തമായ നിയമങ്ങള്‍ ആവശ്യം; മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്ജ്

തൊടുപുഴ: മദ്യത്തെയും മയക്കുമരുന്നിനെയും നേരിടാന്‍ ശക്തവും കര്‍ശനവുമായ നിയമങ്ങള്‍ ആവശ്യമാണെന്ന് മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്ജ്. തൊടുപുഴ ഐശ്വര്യ റസിഡന്‍സിയില്‍ ചേര്‍ന്നശ്രീനാരായണ ധര്‍മ്മ പരിഷത്ത് ലഹരി വര്‍ജ്ജന കൂട്ടായ്മയുടെ സംസ്ഥാനതല പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ ധര്‍മ്മ പരിഷത്ത് സംസ്ഥാന ചെയര്‍മാന്‍ കെ.പി.ഗോപി അധ്യക്ഷത വഹിച്ചു. മുന്‍ യോഗം കൗണ്‍സിലര്‍ എസ് . സുവര്‍ണ്ണകുമാര്‍, ഗുരുധര്‍മ്മ പ്രചരണസഭ രജിസ്ട്രാര്‍ അഡ്വ.പി.എം മധു , എസ്.എന്‍.ഡി.പി യോഗം മുന്‍ കേന്ദ്രസമിതി പ്രസിഡന്റ് പ്രിയംവദ, ധര്‍മ്മ പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സന്തോഷ് മലമ്പുഴ, ഉപാധ്യക്ഷന്‍ പ്രൊഫ.പി.കെ.മോഹന്‍രാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!