Thodupuzha

തൊടുപുഴ ഉപജില്ലാ കലോത്സവം: ഓവർ ഓൾ കിരീടം കരിമണ്ണൂർ സെന്റ് ജോസഫ്സിന്

തൊടുപുഴ : നാലു ദിവസം നീണ്ടുനിന്ന തൊടുപുഴ ഉപജില്ലാ സ്കൂൾ കലോത്സവം പൂർത്തിയായപ്പോൾ ഹൈസ്കൂൾ വിഭാഗം ഓവർ ഓൾ കിരീടം കരിമണ്ണൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ സ്വന്തമാക്കി. ചരിത്രത്തിൽ ആദ്യമായാണ് തൊടുപുഴയുടെ കലാ കിരീടം കരിമണ്ണൂർ സ്കൂൾ നേടുന്നത്. 167പോയിന്റ് നേടി വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കരിമണ്ണൂർ സ്കൂൾ ഓവർ ഓൾ നേടിയത്. 25 ഇനങ്ങൾക്ക് എ ഗ്രേഡ്, 13 ബി ഗ്രേഡ്, 3 സി ഗ്രേഡ് എന്നിങ്ങനെയാണ് നേട്ടം. നേരത്തെ നടന്ന ശാസ്ത്രോത്സവം, കായിക മേള എന്നിവയിലും ഓവർ ഓൾ ചാമ്പ്യൻഷിപ്പ് കരിമണ്ണൂർ സ്കൂൾ നേടിയിരുന്നു.

Related Articles

Back to top button
error: Content is protected !!