Thodupuzha

സബ്ജില്ലാ ഹാന്റ് ബോള്‍ മത്സരം ആരംഭിച്ചു

തൊടുപുഴ: തൊടുപുഴ സബ് ജില്ല ഹാന്‍ഡ് ബോള്‍ മത്സരം കുമാരമംഗലം എം.കെ.എന്‍.എം.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരംഭിച്ചു. സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, വിഭാഗങ്ങളിലാണ് മത്സരം. എം കെ എന്‍ എം സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാവിന്‍ എസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ ഹാന്‍ഡ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പി അജീവ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ബേബി ഫ്രാന്‍സിസ്, റഫീഖ് പള്ളത്ത്പറമ്പില്‍, ഷൈന്‍ പി ആര്‍, അനില്‍കുമാര്‍ കെ.ആര്‍ എന്നിവര്‍ പ്രസംഗിച്ചു. അണ്ടര്‍ 14 പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എം.കെ.എന്‍.എം.എച്ച്.എസ് ജേതാക്കളായി.

Related Articles

Back to top button
error: Content is protected !!