Moolammattam

ഉപജില്ലാ ശാസ്ത്ര മേള മൂലമറ്റം സെന്റ് ജോര്‍ജ് യുപി സ്‌കൂളില്‍ നടന്നു

മൂലമറ്റം: അറക്കുളം ഉപജില്ലാ ശാസ്ത്ര മേള മൂലമറ്റം സെന്റ് ജോര്‍ജ് യുപി സ്‌കൂളില്‍ നടന്നു. സ്‌കൂള്‍ മാനേജര്‍ റവ.ഫാ. കുര്യന്‍ കാലായില്‍ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് വിനോദ് ഉദ്ഘാടനം നിര്‍വഹിച്ചു. എഇഒ കെ.വി രാജു, പി.റ്റി.എ പ്രസിഡന്റ് സിനോയി താന്നിക്കല്‍, കോ -ഓര്‍ഡിനേറ്റര്‍ ശ്രീകുമാര്‍ ആചാരി, ഹെഡ്മിസ്ട്രസ് സി. ഗ്രെയ്‌സ് എസ് .എച്ച്, സ്റ്റാഫ് സെക്രട്ടറി ജയ്‌സണ്‍ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഉപജില്ലയില്‍ നിന്നുള്ള നാല്പതില്‍പരം സ്‌കൂളുകളില്‍ നിന്നും 400 ഓളം കുട്ടികള്‍ മേളയില്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞ് 2 ഓടെ മേള സമാപിച്ചു.

Related Articles

Back to top button
error: Content is protected !!