Thodupuzha

ജില്ലയിൽ ആഫ്രിക്കന്‍ പന്നിപ്പനി പടരുന്നു: 20 പന്നികള്‍ കൂടി ചത്തു

തൊടുപുഴ: ജില്ലയില്‍ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി പടരാന്‍ പടർന്ന് പിടിക്കുന്നു. വണ്ണപ്പുറം, കരിമണ്ണൂര്‍ പഞ്ചായത്തുകളിലായി ഇരുപതോളം പന്നികള്‍കൂടി ചത്തു. ഇവയുടെ രക്തസാമ്പിളുകള്‍ ബംഗളുരുവിലെ സതേണ്‍ റീജണല്‍ ഡിസീസ് ഡയഗ്നോസ്റ്റിക് ലാബിലേക്ക് അയച്ചു. 10 സാമ്പിളുകളാണ് അയച്ചിരിക്കുന്നത്. വണ്ണപ്പുറം പഞ്ചായത്തിലെ പട്ടയക്കുടി, കരിമണ്ണൂര്‍ പഞ്ചായത്തിലെ വണ്ടമറ്റം മേഖലകളിലെ ഫാമുകളില്‍നിന്നുള്ള പന്നികളുടെ സാന്പിളുകളാണ് പരിശോധനയ്ക്കയച്ചത്. നാളെയോടെ ഫലം വരുമെന്നാണ് കരുതുന്നത്. രോഗം സ്ഥിരീകരിച്ചാല്‍ മേഖലയിലെ ഒരു കിലോമീറ്റര്‍ ചുറ്റളവിലെ പന്നികളെ ദയാവധത്തിനു വിധേയമാക്കേണ്ടിവരും. കഴിഞ്ഞയാഴ്ച കരിമണ്ണൂര്‍, ആലക്കോട്, ഇടവെട്ടി പഞ്ചായത്തുകളിലായി 262 പന്നികളെ കൊന്നിരുന്നു. എട്ടു കര്‍ഷകരുടെ ഫാമിലെ പന്നികളെയാണ് ദയാവധം നടത്തിയത്. വെളളിയാഴ്ച രാവിലെ 8.30ന് ആരംഭിച്ച ദയാവധം പിറ്റേന്ന് ഉച്ചകഴിഞ്ഞ് ഒന്നരയോടെയാണ് അവസാനിച്ചത്. ജില്ലയില്‍ മൃഗസംരക്ഷണ വകുപ്പിനുളള കുമളി, കന്പംമെട്ട്, ബോഡിമെട്ട് ചെക്ക് പോസ്റ്റുകളില്‍ പന്നികളെ കൊണ്ടുവരുന്നതും കടത്തുന്നതും തടയാന്‍ കര്‍ശന പരിശോധന നടക്കുന്നുണ്ട്. എന്നാല്‍ മറയൂര്‍, ചിന്നാര്‍ മേഖലയില്‍ ചെക്കുപോസ്റ്റില്ലാത്തതിനാല്‍ കടത്ത് തടയാന്‍ കഴിയുന്നില്ല. ഇവിടെ താത്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിക്കാനുളള നീക്കത്തിലാണ് മൃഗസംരക്ഷണ വകുപ്പ്.

 

Related Articles

Back to top button
error: Content is protected !!