Thodupuzha

ദ്വിദിന വിമുക്തി പ്രചരണ വാഹന ജാഥ ഇന്ന്‌ സമാപിക്കും

തൊടുപുഴ: താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ദ്വിദിന വിമുക്തി പ്രചരണ വാഹന ജാഥ ആരംഭിച്ചു. തിങ്കളാഴ്ച രാവിലെ 9ന് അരിക്കുഴ പബ്ലിക് ലൈബ്രറിക്ക് സമീപത്ത് നിന്നും ആരംഭിച്ച ജാഥ മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടെസ്സി ജോബ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ദിലീപ് സി.പി. ജാഥാ ക്യാപ്റ്റന്‍ കെ എം ബാബുവിന് പതാക കൈമാറി ഫ്‌ലാഗ് ഓഫ് ചെയ്തു. ലൈബ്രറി സെക്രട്ടറി അനില്‍ അധ്യക്ഷനായ ചടങ്ങില്‍ പി കെ.സുകുമാരന്‍, എക്‌സൈസ് ഓഫീസര്‍ സിന്ദു , എസ്.ജി ഗോപിനാഥന്‍, ഏ.ജി.സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. വഴിത്തല, കരിങ്കുന്നം, മുട്ടം, കാഞ്ഞാര്‍, മൂലമറ്റം, പൂമാല, കലയന്താനി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം ജാഥ ആലക്കോട് സമാപിച്ചു. രണ്ടാം ദിനമായ ചൊവ്വാഴ്ച രാവിലെ 9 ന് കുമാരമംഗലത്തുനിന്നും പര്യടനം ആരംഭിച്ച ജാഥ വൈകിട്ട് കോലാനിയില്‍ സമാപിക്കും.

 

Related Articles

Back to top button
error: Content is protected !!