Thodupuzha

താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തകയോഗം സംഘടിപ്പിച്ചു

തൊടുപുഴ: താലൂക്ക് എന്‍.എസ്.എസ്. യൂണിയന്റെ ആഭിമുഖ്യത്തില്‍ കരയോഗഭാരവാഹികളെയും, വനിതാസമാജ പ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പ്രവര്‍ത്തകയോഗം സംഘടിപ്പിച്ചു. യൂണിയന്‍ പ്രസിഡന്റ് കെ.കെ കൃഷണപിളള ഉദ്ഘാടനം നിര്‍വഹിച്ചു. യൂണിയന്‍ വൈസ്പ്രസിഡന്റ് എം.ബി.ധര്‍മ്മാംഗദ കൈമള്‍ അധ്യക്ഷത വഹിച്ചു. കരയോഗ വനിതാസമാജ പ്രവര്‍ത്തനവും രജിസ്റ്ററുകളും എന്ന വിഷയത്തില്‍ യൂണിയന്‍ സെക്രട്ടറി കെ.രാജഗോപാലന്‍ ക്ലസ് നയിച്ചു. ജലജാ ശശി, ഡോ.സിന്ധു രാജീവ്, അഡ്വ.പി.കെ.മോഹന്‍ദാസ്, പ്രസീദ സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!