Thodupuzha

തട്ടുംപുറം കട്ടായ്മ രൂപീകരിച്ചു

തൊടുപുഴ:പഴയകാല കലാ, കായിക സ്മരണകൾ സംരക്ഷിക്കുന്നതിന് 90-കളിലെ തൊടുപുഴയിലെ യുവാക്കളായിരുന്നവർ തട്ടുംപുറം കട്ടായ്മ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു. പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. റൂറൽ കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് കെ.സുരേഷ് ബാബു അദ്ധ്യക്ഷനായി. ജില്ലാ ഗവ.പ്ലീഡറായി നിയമിതനായ കൂട്ടായ്മ പ്രസിഡൻറ് അഡ്വ.പി.എസ് രാജേഷിനെ ചടങ്ങിൽ ആദരിച്ചു. പ്രസ് ക്ലബ് സെക്രട്ടറി ജയിംസ് വാട്ടാപ്പള്ളിൽ, സി.ജയകൃഷ്ണൻ, റ്റി.ജി.ബിജു, സി.കെ ശിവദാസ്, പി.കെ ഷാജി.കെ.സി.ബാലകൃഷ്ണൻ എന്നിവർ  പ്രസംഗിച്ചു .

Related Articles

Back to top button
error: Content is protected !!