Thodupuzha

അനധികൃത നിലം നികത്തലിനെതിരെ നടപടിയുമായി തൊടുപുഴ നഗരസഭ

തൊടുപുഴ: നഗരസഭ പരിധിയില്‍ പരിസ്ഥിതിക്ക് കോട്ടം വരുത്തുന്ന രീതിയില്‍ ചതുപ്പുകളും നിലങ്ങളും നികത്തുന്നതിനെതിരെ അടിയന്തിര നടപടിയുമായി നഗരസഭാ ഭരണ സമിതി. ഇതിന്റെ ഭാഗമായി നിലം നികത്തല്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കാന്‍ നഗരസഭാ ജൈവ വൈവിധ്യ മാനേജ്മെന്റ് കമ്മിറ്റി യോഗം തീരുമാനിച്ചു. നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മുനിസിപ്പല്‍ സെക്രട്ടറി കവിത എസ്.കുമാര്‍, ജൈവ വൈവിധ്യ ബോര്‍ഡ് ജില്ലാ കോഡിനേറ്റര്‍ അശ്വതി വിഎസ്, അഗ്രികള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസര്‍ സല്‍മ.എം.എച്ച്, കൃഷി അസിസ്റ്റന്റ് സന്ധ്യ ജി.എസ്, നഗരസഭാ ബി.എം.സി കണ്‍വീനര്‍ എന്‍. രവീന്ദ്രന്‍, കമ്മിറ്റി അംഗങ്ങളായ എം.എന്‍. ജയചന്ദ്രന്‍, അരുണിമ കെ.എന്‍, ജമീല.കെ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!