Thodupuzha

അരിക്കുഴയില്‍ എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍

തൊടുപുഴ: അരിക്കുഴയില്‍ എം.ഡി.എം.എയും കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. 17.44 ഗ്രാം എം.ഡി.എം.എയും 34.9ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. അരിക്കുഴ സ്വദേശികളായ അപ്പംമലയില്‍ അമല്‍ ബാബു(24), പുതുപ്പെരേരത്ത് നവീന്‍ ബേബി(22), വെങ്ങല്ലൂര്‍ സ്വദേശി അനു എന്നിവരാണ് പിടിയിലായത്. കാറില്‍ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവും എംഡിഎംഎയും പോലീസ് പിടികൂടിയത്. നാട്ടുകാരുടെ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.

 

 

Related Articles

Back to top button
error: Content is protected !!