Thodupuzha

മേഖല സെമിനാർ സംഘടിപ്പിച്ചു

മുട്ടം: തുടങ്ങനാട് സർവീസ് സഹകരണ ബാങ്കിൽ മേഖല സെമിനാർ സംഘടിപ്പിച്ചു. അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി  സംഘടിപ്പിച്ച സെമിനാർ തൊടുപുഴ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ സി ആർ മിനി ഉദ്ഘാടനം ചെയ്തു.ബാങ്ക് പ്രസിഡന്റ്‌ സിബി ജോസ് അധ്യക്ഷത വഹിച്ചു. ഇന്ത്യ @75 സഹകരണ സംഘങ്ങളുടെ വളർച്ചയും ഭാവിയും  വിഷയത്തിൽ  സഹകരണ സംഘം സീനിയർ ആഡിറ്റർ യു എം ഷാജി സെമിനാറിൽ ക്ലാസ് നയിച്ചു.മേഖലയിലെ വിവിധ സഹകരണ സംഘങ്ങളിലെ ഭരണ സമിതി അംഗങ്ങൾ, ജീവനക്കാർ,സഹകാരികൾ എന്നിവർ സെമിനാറിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!