Thodupuzha

ജലഗുണനിലവാര പരിശോധന പരിശീലന പരിപാടി സംഘടിപ്പിച്ചു

തൊടുപുഴ : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പഞ്ചായത്തിന്റെയും, ഗുണഭോക്താക്കളുടെയും പങ്കാളിത്തത്തോടെ വണ്ണപ്പുറം പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ശുദ്ധജല കുടിവെള്ള പദ്ധതിയായ ജലജീവന്‍ മിഷന്റെ ഭാഗമായി ജലഗുണനിലവാര പരിശോധന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്ന പരിശീലന പരിപാടി വണ്ണപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ബിജു എം.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷൈനി റെജി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ രാജീവ് ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജഗദമ്മ വിജയന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദിവ്യ അനീഷ്, പദ്ധതിയുടെ നിര്‍വ്വവഹണ സഹായ ഏജന്‍സിയായ ഗാന്ധിജി സ്റ്റഡി സെന്റര്‍ മുഖ്യകാര്യദര്‍ശി ഡോ. ജോസ് പോള്‍, സ്റ്റഡി സെന്റര്‍ പ്രൊജക്ട് ഓഫീസര്‍ അഞ്ജലി വര്‍ഗീസ്, വാട്ടര്‍ അതോറിറ്റി അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ആന്റണി ഇ. ജെ., അസി. എന്‍ജിനീയര്‍ അജീഷ് ജോര്‍ജ്, ഗാന്ധിജി സ്റ്റഡി സെന്റര്‍ പ്രൊജക്ട് ഓഫീസര്‍ അനീഷ് ടി എസ്, പഞ്ചായത്ത് മെമ്പര്‍ ജിജോ ജോസഫ് എന്നി വര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!