Thodupuzha

കഞ്ചാവുമായി തലയോലപ്പറമ്പ് സ്വദേശികളായ യുവാക്കളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു

തൊടുപുഴ: കഞ്ചാവുമായി തലയോലപ്പറമ്പ് സ്വദേശികളായ രണ്ടു യുവാക്കളെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. തലയോലപ്പറമ്പ് വടയാര്‍ ഇടത്തിപ്പറമ്പിൽ അഭിജിത്ത് അനില്‍ (22), തലയോലപ്പറമ്പ് വടയാര്‍ ഐകരയില്‍ രോഹിത് (23) എന്നിവരാണ് പിടിയിലായത്.  ഞായറാഴ്ച രാത്രി എട്ടോടെ ആനക്കൂട് ഭാഗത്ത് പോലീസ് പട്രോളിംഗിനിടെ സംശയാസ്പദമായ സാഹചര്യത്തില്‍ രണ്ടുപേരെ കണ്ടതിനേത്തുടര്‍ന്ന് വാഹനം നിര്‍ത്തിയപ്പോള്‍ ഇവര്‍ സമീപത്തെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. തുടര്‍ന്ന് പിന്നാലെയെത്തിയാണ് പോലീസ് ഇരുവരെയും പിടികൂടിയത്. ഇവരുടെ പക്കല്‍നിന്നും 72 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

പ്രതികളിലൊരാളുടെ അമ്മയുടെ പേരിലുള്ള വീടാണിത്. ഇവിടെനിന്ന് കഞ്ചാവ് ചെറിയ പൊതികളാക്കുന്ന പ്ലാസ്റ്റിക് കവറുകള്‍ പോലീസ് കണ്ടെടുത്തു. തുണിവ്യാപാരത്തിനാണ് തൊടുപുഴയിലെത്തിയതെന്നാണ് പ്രതികള്‍ പോലീസിനോടു പറഞ്ഞത്. തുണിവ്യാപാരത്തിന്‍റെ മറവില്‍ കഞ്ചാവ് കച്ചവടം നടത്തുന്നതാണോയെന്നും എവിടെനിന്നാണ് ലഹരി ലഭിച്ചതെന്നും അന്വേഷിക്കുമെന്ന് എസ്‌ഐ ബൈജു പി. ബാബു പറഞ്ഞു.

Related Articles

Back to top button
error: Content is protected !!