Thodupuzha

പഞ്ചായത്ത് മെമ്പറെ ജാതി പേര് വിളിച്ചു : രണ്ട് പേർ പിടിയിൽ

തൊടുപുഴ: കരിങ്കുന്നത്ത്  പഞ്ചായത്ത് മെമ്പറെ ജാതി പേര് വിളിച്ച കേസിൽ രണ്ട് പേർ പിടിയിൽ .കരിംകുന്നം 11-ആം വാർഡ് മെമ്പർ ഹരിദാസിനെ തോയിപ്ര ഭാഗത്ത്‌  ജാതി പേര് വിളിച്ച് അധിക്ഷേപിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്ത കേസിൽ ഒന്നാം പ്രതി മലയിൽ അഭിജിത്ത്(25), പാറടിയിൽ    ആൽബിൻ ബെന്നി എന്നിവരെയാണ്ദു അറസ്റ്റ് ചെയ്തത്ട്ട.  തൊടുപുഴ ഡിവൈഎസ്പി മധുബാബുവിന്റ നിർദേശനുസരണം കരിംകുന്നം എസ്ഐ ബിജു ജെയിംസ്,  ഡിവൈഎസ്പി യുടെ സ്‌ക്വാഡ് അംഗങ്ങൾ, എഎസ്ഐ മാരായ ഷംസുദീൻ, ഉണ്ണികൃഷ്ണൻ എസ്സിപിഒ ഹരീഷ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അഭിജിത്തിന് തൃശൂർ വെസ്റ്റ് പോലീസ് സ്റ്റേഷനിൽ അടിപിടി കേസ്സും, ഒരു മോഷണ കേസ്സും, കാലടി പോലീസ് സ്റ്റേഷനിൽ  സംഘം ചേർന്ന് വീട് കയറി ആക്രമിച്ച കേസ്സും നിലവിൽ ഉണ്ട് .പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു

Related Articles

Back to top button
error: Content is protected !!