Thodupuzha

തൊടുപുഴയിലെ വാഹനാപകടം: പരുക്കേറ്റ കുട്ടിയും മരിച്ചു

 

തൊടുപുഴ: ഒളമറ്റത്തിന് സമീപം പെരുക്കോണിയില്‍ നടന്ന വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരുന്ന പെണ്‍കുട്ടിയും മരണത്തിന് കീഴടങ്ങി.ഈരാറ്റുപേട്ട നടക്കല്‍ സ്വദേശിനി റെജീന ബീവിയുടെ മകള്‍ ഫാത്തിമ (15) ആണ് മരിച്ചത്. റെജീന ബീവി അപകടത്തിൽ സംഭവ സ്ഥലത്ത്  മരിച്ചിരുന്നു.ചൊവ്വാഴ്ച ഉച്ചയോടെയാണ് തൊടുപുഴ – മൂലമറ്റം റൂട്ടില്‍ പെരുക്കോണി ജങ്ഷനില്‍ വച്ച് മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ചു അപകടമുണ്ടായത്. മുട്ടം ഭാഗത്ത് നിന്ന് വന്ന കാര്‍ എതിര്‍ ദിശയില്‍ വന്ന ഓട്ടോയുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെയെത്തിയ സ്‌കൂട്ടര്‍ യാത്രികനും അപകടത്തില്‍ പെട്ടു. കാറിലും ഓട്ടോയിലും സ്‌കൂട്ടറിലുമുണ്ടായിരുന്ന ഒമ്പത് പേര്‍ക്ക് പരുക്കേറ്റിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ ഫാത്തിമയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം നടത്തി.

Related Articles

Back to top button
error: Content is protected !!